17കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുട്യൂബര്‍ മിക്ദാദ് പിടിയില്‍
കൂട്ടിരിപ്പുകാരിയായെത്തിയ 17കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുട്യൂബറും നഴ്സിങ് ഓഫീസറുമായ യുവാവ് പിടിയിലായി. കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ ആണ് സംഭവം. തിരുവനന്തപുരം പൂന്തുറ സ്വദേശി മിക്ദാദിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 8ന് പുലര്‍ച്ചെയാണ് സംഭവം. ബന്ധുവായ രോഗിയോടൊപ്പം കൂട്ടിരിപ്പിനായി ആശുപത്രിയിലേക്ക് എത്തിയതായിരുന്നു 17കാരി. ചികിത്സാ ആവശ്യത്തിനായി പുറത്തേക്കിറങ്ങിയ കുട്ടിയെ ലിഫ്റ്റിലേക്ക് വലിച്ച് കയറ്റിയാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. മിഖ്ദാദ് കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി കുടുംബത്തോടൊപ്പമെത്തി പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്നാണ് ആശുപത്രിയിലെത്തി പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസെത്തിയപ്പോള്‍ ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച പ്രതിയെ കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍വച്ച് മിക്ദാദിനെ കസ്റ്റഡിയിലെടുക്കാനാവില്ലെന്ന് ഡോക്ടര്‍ നിലപാടെടുത്തെങ്കിലും പിന്നീട് എസ്എച്ച്ഒ ഉള്‍പ്പെടെ ആശുപത്രിയിലെത്തിയപ്പോഴാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. പിന്നീട് പോക്സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം റിമാന്‍ഡ് ചെയ്തു.
16-Year-Old Bystander Assaulted in Kollam ESI Hospital Elevator; YouTuber Nursing Officer Arrested:
A 16-year-old girl who came as a bystander for a relative admitted to the Kollam ESI Hospital was sexually assaulted inside an elevator on August 8. The accused, Mikdad, a YouTuber and nursing officer hailing from Poonthura, Thiruvananthapuram, dragged the minor into the lift and assaulted her. Following a complaint filed by the victim and her family, the Kollam East Police initially faced resistance from hospital doctors but successfully detained the suspect with the intervention of the SHO. Mikdad was subsequently arrested under the POCSO Act and remanded to judicial custody after a medical examination