തനിക്കെതിരെയുള്ള കേസുകളെ പുച്ഛിച്ച് അർജുൻ ആയങ്കി. നിസാരമായ നായയെ കൊന്ന കേസല്ലേ ഇതെന്ന് കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ആയങ്കി പരിഹസിച്ചു. തന്റെ ഫോണൊക്കെ പൊലീസിന് കൊടുത്തിട്ടുണ്ട്. എല്ലാം ഫോർമാറ്റ് ചെയ്താണ് കൊടുത്തതെന്നും ആയങ്കി പറഞ്ഞു. കടവന്ത്ര കുമാരനാശാൻ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലാണ് രണ്ടുദിവസം അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടേക്കാണ് തെളിവെടുപ്പിനായി ഇയാളെ കൊണ്ടുവന്നത്. രണ്ടുദിവസത്തേക്കാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

 

ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോതമംഗലം കോടതി ജാമ്യംറദ്ദാക്കിയിരുന്നു. ജാമ്യത്തിലിരിക്കെ ഉദ്യോഗസ്ഥരെയും ആഭ്യന്തര വകുപ്പിനെയും നിരന്തരം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച കേസിലാണ് തലശേരി സിജെഎം കോടതി ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടത്. എല്ലാം ചെയ്തത് താനാണെന്ന് കോടതി വളപ്പില്‍ അര്‍ജുന്‍ മാധ്യമങ്ങളോട് അന്ന് പറഞ്ഞു . 

 

മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസിനെയും സമൂഹമാധ്യമത്തിൽ വെല്ലുവിളിച്ചെന്ന കേസിൽ റിമാൻഡിലാണ് പ്രതി. 9ന് പുലർച്ചെ 2.15ന് ആണ് അർജുൻ ആയങ്കിയെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വധശ്രമക്കേസടക്കം 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പിടികൂടാൻ സംസ്ഥാന പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. 

ENGLISH SUMMARY:

Arjun Ayanki faced questioning in relation to a case where he allegedly mocked the police by calling it a 'dog killing case.' He also claimed to have formatted his phone before handing it over to the police.