ഇന്‍സ്റ്റാഗ്രാം ചാറ്റിലൂടെ അടുപ്പത്തിലായ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട മല്ലപ്പള്ളി ചവിയൂർ തുണ്ടിൽ വീട്ടിൽ അഭിഷേകിനെയാണ് (19) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
2026 ജൂലൈ 11 ന് രാത്രി അഭിഷേക് ആരുമറിയാതെ പെണ്‍കുട്ടിയുടെ വീട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പെണ്‍കുട്ടിയുടെ രക്ഷകർത്താക്കള്‍ അഭിഷേകിനെ കണ്ടതോടെ അയാൾ ഓടി രക്ഷപ്പെട്ടു.
തുടർന്ന് രക്ഷാകര്‍ത്താക്കളുടെ ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറയുകയായിരുന്നു. ഓടിപ്പോയതാരാണെന്ന ചോദ്യത്തിന് പത്തനംതിട്ടക്കാരൻ അഭിഷേകാണെന്ന് കുട്ടി മറുപടി പറഞ്ഞതോടെയാണ് രക്ഷകർത്താക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പത്തനംതിട്ടയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി .
ENGLISH SUMMARY:
A 19-year-old youth named Abhijit from Mallappally, Pathanamthitta, was arrested by the Venjaramoodu police for sexually assaulting a 10th-grade student whom he met through Instagram. The incident came to light on July 11, 2026, when the accused sneaked into the victim's house at night. Upon being spotted by her parents, he fled the scene. Following questioning by her parents, the victim revealed the abuse, leading them to file a police complaint. The police tracked down and arrested the suspect from Pathanamthitta, and he has subsequently been produced before the court.