ശനിയാഴ്ച രാത്രി 8 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടിൽ നിന്ന് സുഹൃത്തിന്റെ ബുക്ക് വാങ്ങാനാണെന്ന് പറഞ്ഞ് പോയ 12 കാരിയെ തേടി ഇറങ്ങിയ ആലുവ പൊലീസ് സംഘത്തിന് മുന്നിൽ ദുരൂഹതകളും അനിശ്ചിതത്വങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന പെൺകുട്ടിയുടെ സി സി ടി വി ദൃശ്യത്തിന് അപ്പുറം ഒന്നും തുമ്പായി ഉണ്ടായിരുന്നില്ല.
പൂളിലിരുന്ന് സെക്സ്; യുവതിയുടെ ശബ്ദം ഉയര്‍ന്നതോടെ കുട്ടികള്‍ കണ്ടു; കേസ്...
അവിടെ നിന്നാണ് നാല് നാൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ 1500 കിലോമീറ്റർ അകലെ പൂണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയെ ആലുവ സ്ക്വാഡ് കണ്ടെത്തുന്നത് പെൺകുട്ടി ഒറ്റയ്ക്കല്ലെന്ന് ആദ്യമെ ഉറപ്പിച്ച പൊലീസ് ഓച്ചിറ സ്വദേശി അഭിജിത്തിനൊപ്പമാണ് പോയതെന്നും മനസിലാക്കി. ഇരുവരെയും കണ്ടെത്താൻ ഒരേ ഒരു വഴി അഭിജിത്തിന്റെ ഫോൺ ലോക്കേഷനാണെന്ന് അന്വേഷണ സംഘത്തിന് അറിയാമായിരുന്നു.
ഓഫും ഓണുമായി കൊണ്ടിരുന്ന ഇയാളുടെ ഫോണിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് പൊലീസ് നിരന്തരം സന്ദേശങ്ങൾ അയച്ചു കൊണ്ടേയിരുന്നു. അഭിജിത്തിന്റെ ഒളിച്ചോട്ട ബുദ്ധി പൊലീസ് അങ്ങനെയാണ് പൊളിച്ചത്. ആദ്യം മംഗലൂരു, പിന്നീട് ധാരാവി , താനെ ഗോവ , ഒടുവിൽ പുണെ ലോക്കേഷൻ മാറി കൊണ്ടേയിരുന്നു.സാങ്കേതികതയും പൊലീസ് മിടുക്കും ഒരുമിച്ചപ്പോൾ നിസാമുദീൻ എക്സ്പ്രസിൽ നിന്ന് ഇന്നലെ വൈകിട്ട് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ്ക്രീം വിൽപനക്കാരനായ അഭിജിത്ത് ഫോൺ ഓഫാക്കിയും ട്രെയിൻ ഒഴിവാക്കി ആദ്യം യാത്ര ചെയ്തും പൊലീസിനെ വട്ടം ചുറ്റിക്കാൻ നോക്കിയെങ്കിലും എല്ലാം ആലുവ സ്ക്വാഡ് പൊളിച്ചു.
ഒരു കാറിൽ 3000 കിലോമീറ്റർ യാത്ര ചെയ്താണ് 12 കാരിയെ ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സതീഷും സിവിൽ പോലീസ് ഓഫീസർമാരായ ഷാരോൺ, അൻഷാദ്, ലിഞ്ജു എന്നിവർ മാതാപിതാക്കളെ തിരിച്ച് ഏൽപ്പിക്കുന്നത്. കർണാടകയും ഗോവയും മഹാരാഷ്ട്രയും താണ്ടിയ അന്വേഷണ മികവ് കേരള പൊലീസിന് ഒരു പൊൻ തൂവലാണ്. അതേസമയം പന്ത്രണ്ട് കാരിയെ നാട് കടത്താൻ നോക്കിയ അഭിജിത്ത് അഴിയും എണ്ണും. പോക്സോ, തട്ടി കൊണ്ടുപോകൽ വകുപ്പിലാണ് കേസ്.