കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനെയും ഡ്രൈവറെയുമാണ് തടഞ്ഞത്. ഇവരെത്തിയ ഔദ്യോഗിക വാഹനത്തിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെടുത്തു. തൊടുപുഴ പൊലീസെത്തി ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറെയും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചു. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്നാണ് ആരോപണം.
കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനെയും ഡ്രൈവറെയുമാണ് തടഞ്ഞത്. ഇവരെത്തിയ ഔദ്യോഗിക വാഹനത്തിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെടുത്തു. തൊടുപുഴ പൊലീസെത്തി ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക വൈദ്യപരിശോധന റിപ്പോർട്ട്.
സംഭവത്തിൽ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിശദമായ രക്ത പരിശോധന ഫലം കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു
ENGLISH SUMMARY:
Locals and DYFI activists intercepted Karimannoor Sub-Inspector Roy Sukumaran and his driver in Thodupuzha Mangattukavala over allegations of arriving on duty intoxicated during a World Cup final big-screen public screening. Although a liquor bottle was recovered from their official vehicle during the confrontation, a preliminary medical examination conducted by Thodupuzha police indicated that both officers had not consumed alcohol