dr-ajas-khan
  • കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം പട്ടം എൽഐസി ലൈൻ, ലക്ഷ്മി നഗർ, അജാസ് മൻസിൽ സ്വദേശിയുമായ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം പട്ടം എൽഐസി ലൈൻ, ലക്ഷ്മി നഗർ, അജാസ് മൻസിൽ സ്വദേശിയുമായ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. Also Read: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നദൃശൃങ്ങൾ പകർത്തിയ കേസ്; മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന് പ്രതി പിടിയില്‍ 


മുറി തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരുവരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഇത് വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന സംഭവത്തിൽ അജാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. അജാസ് തന്നെ ആക്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

A 29-year-old doctor, Ajas Khan, was arrested by Kollam West Police for allegedly assaulting a police officer and possessing cannabis. The incident occurred at a private hotel in Kollam, where he had checked in with a female doctor friend. Police were called after hotel staff heard a woman screaming. Officers allege that Ajas assaulted them when they attempted to detain him. A search reportedly uncovered six grams of cannabis and smoking paper. Cases have been registered, and police are investigating the female doctor's allegation that Ajas assaulted her.