AI IMAGE

AI IMAGE

പ്രായപൂര്‍ത്തിയാകാത്ത യുവതി ലൈംഗിക ചേഷ്ഠകള്‍ കാട്ടുന്ന ദൃശ്യങ്ങൾ 80,000 അംഗങ്ങളുള്ള ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്ത 27കാരന് രണ്ട് വർഷവും എട്ട് മാസവും തടവും 4000 ഡോളര്‍ പിഴയും വിധിച്ച് കോടതി. 2016-ൽ ഒരു മതപാഠശാലയിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടി പ്രണയബന്ധത്തിലായത്. അന്ന് ഇരയ്ക്ക് 15 വയസ്സും അയാൾക്ക് 17 വയസ്സുമാണ് ഉണ്ടായിരുന്നത്.

യുവാവിന്‍റെ ആവശ്യപ്രകാരം, അവൾ സ്വയംഭോഗം ചെയ്യുന്ന വീഡിയോകള്‍ അയാൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഒരു വർഷത്തിലേറെ കഴിഞ്ഞാണ് പെണ്‍കുട്ടിക്ക് അയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്ന് ബോധ്യമായത്. ശേഷം അവള്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന യുവാവിന്‍റെ സ്വകാര്യ ഫോട്ടോകളും വീഡിയോകള്‍ ഒഴിവാക്കി . അതിന് സമാനമായി തന്‍റെ ദൃശ്യങ്ങളും മൊബൈലില്‍ നിന്ന് നീക്കം ചെയ്യാന്‍ അവനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി എല്ലാം ഒഴിവാക്കിയെന്ന് നുണ പറഞ്ഞെങ്കിലും സ്വകാര്യമായി അല സൂക്ഷിച്ചിരുന്നു. 2021 ഏപ്രിലിൽ, മറ്റൊരാളുമായി തനിക്ക് ബന്ധമുണ്ടെങ്കിലും വീണ്ടും ഒന്നിക്കാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് അയാൾ ഇരയ്ക്ക് മെസേജ് അയച്ചു. പക്ഷേ അവള്‍ പ്രതികരിച്ചില്ലെന്ന് മാത്രമല്ല അയാളെ വാട്ട്സാപ്പില്‍ ബ്ലോക്കും ചെയ്തു.

ഈ ദേഷ്യത്തിലാണ് മതപരമായ വസ്ത്രം ധരിച്ച് പെണ്‍കുട്ടി സ്വയംഭോഗം ചെയ്യുന്ന വിഡിയോ 80,000 അംഗങ്ങളുള്ള ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ അയാള്‍ അപ്‌ലോഡ് ചെയ്തത്. ഒരു മാസത്തിനുശേഷം, ആ വിഡിയോ കണ്ട ഒരു പുരുഷ സുഹൃത്താണ് ഈ വിവരം ഇരയെ അറിയിച്ചത്. തന്റെ നഗ്നചിത്രങ്ങൾ എവിടെ നിന്ന് ലഭിച്ചുവെന്ന് അവൾ ചോദിച്ചപ്പോൾ, അയാൾ സ്വകാര്യ വീഡിയോകളുള്ള ഗ്രൂപ്പിലേക്കുള്ള ഒരു ലിങ്ക് അവൾക്ക് അയച്ചുകൊടുത്തു.

അവൾ ഒരു വ്യാജ ഐഡന്റിറ്റി സൃഷ്ടിച്ച് രഹസ്യമായി ആ ഗ്രൂപ്പിൽ ചേർന്നു. മതപരമായ വേഷം ധരിച്ച ഒട്ടേറെ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അതിൽ ഉണ്ടെന്ന് കണ്ടപ്പോൾ അവൾ ഭയന്നുപോയി. ആ പോസ്റ്റുകളിൽ അവളുടെ വിഡിയോകളും ഉണ്ടായിരുന്നു. തുടര്‍ന്നാണ് അവൾ പൊലീസിൽ പരാതിയുമായെത്തിയത്. താന്‍ മുമ്പ് ഒരു മത അധ്യാപികയാകാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ വിഡിയോ ലീക്കായതോടെ അത് വേണ്ടെന്ന് വച്ചതായും കോടതിയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. കുറ്റകൃത്യം നടന്ന് അഞ്ച് വർഷത്തോളമായിട്ടും ആ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ENGLISH SUMMARY:

In what the prosecution called an egregious case of revenge porn, a man uploaded videos of his ex-girlfriend performing sex acts on herself after she rebuffed his advances.The offender, who was 22 at the time, had posted a selfie of the victim wearing full religious garb while performing a sex act and videos.Because of his actions, the victim became estranged from her mother and has continued to be contacted by friends who saw the videos.According to a judgment published on June 25, the offender, now 27, was sentenced to two years and eight months’ jail with two strokes of the cane.