പൊലീസിനോട് തട്ടിക്കയറി ഹേമചന്ദ്രന്‍ കൊലക്കേസ് പ്രതി ലീബ. മാധ്യമങ്ങള്‍ എത്തിയതിനാണ് പ്രതി പൊലീസുകാരോട് കയര്‍ത്തത്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാനാകില്ലെന്നും തനിക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നും പ്രതി പറഞ്ഞു. 

അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലീബ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ കയറാന്‍ തയ്യാറായില്ല. ഒടുവില്‍ പ്രതിയെ നേരിട്ട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. വിദേശത്തേയ്ക്ക് കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതിയായ ലീബ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് പിടികൂടിയത്. കേസില്‍ നൗഷാദ് അടക്കമുള്ള അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports on the arrest of Liba, the accused in the Hemachandran murder case, who exhibited aggressive behavior towards the police. She refused to enter the police station and expressed her unwillingness to face the media, stating she had much to lose.