പ്രതീകാത്മക ചിത്രം

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം എന്ന് പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു. അങ്കണവാടിയില്‍ സ്ഥിരമായി  എത്തിയിരുന്ന ഇരുപതുകാരനെ പ്രതിയാക്കിയാണ് കേസെടുത്തത്.

എളമക്കര പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം. പ്രതി അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന ആളാണെന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. മാതാപിതാക്കളാണ് കുട്ടിയെ അങ്കണവാടിയില്‍ കൊണ്ടുവിടാറുള്ളത്. പത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്.

അങ്കണവാടിയിലെത്തുന്ന ഇയാള്‍ കുട്ടിയെ മടിയിലിരുത്താറുണ്ടായിരുന്നെന്നും ഇതിനിടെയിലാകാം ഉപദ്രവിച്ചതെന്നുമാണ് നിഗമനം. മൂന്നു ദിവസം മുന്‍പാണ് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെന്തിനാണ് അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്നതെന്ന കാര്യത്തിലൊന്നും പൊലീസ് തുറന്നുപറയാന്‍ തയാറായിട്ടില്ല. അങ്കണവാടി ജീവനക്കാരനാണോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. പരാതിക്ക് പിന്നാലെ ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒളിവിലാണെന്നാണ് ബോധ്യപ്പെടുന്നത്. 

കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്, ഇതോടെയാണ് സംഭവം പുറത്തുവരുന്നത്. പ്രതിയെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ മാതാപിതാക്കള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. പോക്സോ കേസ് ആയതിനാല്‍ തന്നെ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. 

Kochi Anganwadi Abuse Allegations Spark POCSO Case:

Kochi Anganwadi abuse has been reported, leading to a POCSO case being filed by the police based on a complaint from the child's parents. The accused is a 20-year-old who frequently visited the Anganwadi.