എഐ ചിത്രം

എഐ ചിത്രം

രണ്ട് പേരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 67കാരനായ മുത്തച്ഛന് 33 വർഷം തടവും 14 ചൂരൽ അടിയും ശിക്ഷ വിധിച്ച് മലേഷ്യൻ സെഷൻസ് കോടതി. മുത്തച്ഛൻ ബലാത്സം​ഗം ചെയ്ത കാര്യം അമ്മയോട് കുട്ടികൾ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

രണ്ട് സഹോദരിമാരും രാത്രി അവരുടെ മുത്തച്ഛനൊപ്പമാണ് പലപ്പോഴും ഉറങ്ങാന്‍ കിടന്നിരുന്നത്. ഈ സമയത്താണ് ലൈം​ഗികമായി പ്രതി കുട്ടികളെ ഉപയോ​ഗിച്ചത്. 2025ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 2025 ഡിസംബറിൽ, മുത്തച്ഛൻ തന്‍റെ പേരക്കുട്ടികളിലൊരാളോട് ഇത് അവസാനത്തെ തവണയായിരിക്കുമെന്ന് പറഞ്ഞാണ് ലൈം​ഗികമായി പീഡിപ്പിച്ചത്.

ഇരകളുടെ ഇളയ സഹോദരൻ സ്കൂളിലായിരിക്കുന്ന സമയത്ത് മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കുട്ടികളെ പതിവായി ഇയാൾ ഉപദവ്രിക്കാറുണ്ടായിരുന്നു. പീഡനത്തിനിരയായ ഒരു കുട്ടി തന്‍റെ കൂട്ടുകാരന് ഇക്കാര്യം പറഞ്ഞുകൊണ്ട് അയച്ച മെസേജ് അമ്മ കണ്ടതോടെയാണ് വിഷയം പുറത്ത് അറിയുന്നത്.

ബട്ടു പഹാട്ടിലെ വീട്ടിൽ വച്ചാണ് 12 വയസ്സുള്ള മൂത്ത പേരക്കുട്ടിയെയും ഒമ്പത് വയസ്സുള്ള ഇളയ പേരക്കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതെന്ന് കോടതിയിൽ പ്രതി സമ്മതിച്ചു. 2025 ജനുവരി മുതൽ ഡിസംബർ വരെ പെൺകുട്ടികളെ ഇയാൾ ഉപദ്രവിച്ചിരുന്നു.

ENGLISH SUMMARY:

A 67-year-old Malaysian grandfather has been sentenced to 33 years’ jail and 14 strokes of the cane after pleading guilty to raping and sexually assaulting two of his granddaughters.According to The Star, the abuse came to light after the victims confided in their mother.The two sisters had been living with their grandfather, and the New Straits Times (NST) reported that he would enter their room while they slept to abuse them.