O - 1

TOPICS COVERED

ഫിസിയോതെറപ്പി ചികില്‍സയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫിസിയോ തെറപ്പിസ്റ്റ് പിടിയില്‍.  പയ്യന്നൂര്‍ ആരോഗ്യ വെൽനസ് ഉടമ ശരത് നമ്പ്യാരാണ് പിടിയിലായത്.  ക്യാൻസർ ഉണ്ടോ എന്ന് പരിശോധിക്കനാണ് സ്പർശിച്ചത് എന്നാണ് തന്നോട് പ്രതി പറഞ്ഞതെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. 2025 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.

കടുത്ത മാനസിക പ്രശ്നങ്ങളിൽ അകപ്പെട്ട യുവതി കൗൺസിലിങ്ങിന് ശേഷമാണ് ദുരനുഭവം തുറന്ന് പറഞ്ഞത്. പിന്നാലെ പരാതി നൽകുകയായിരുന്നു.

മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിനിടെ ഇയാള്‍ക്കെതിരെ ഫിസിയോതെറപ്പിസ്റ്റ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ശരത് നമ്പ്യാര്‍ വ്യാജഫിസിയോതെറപ്പിസ്റ്റാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.  ജിം ട്രെയിനര്‍ ആയ ശരത് നമ്പ്യാര്‍ ഫിസിയോതെറപ്പിസ്റ്റ് എന്ന പേരില്‍ ചികില്‍സ നടത്തിവരികയായിരുന്നെന്നാണ് ആരോപണം. 

ENGLISH SUMMARY:

Physiotherapist molestation case involving Sharath Nambiar, the owner of Payyanur Health Wellness, has come to light. The victim alleged that the physiotherapist touched her inappropriately, claiming it was to check for cancer.