kochi-drug-bust-ganja-arrest

 കൊച്ചിയിൽ  ബംഗാൾ സ്വദേശിയെ കഞ്ചാവുമായി പിടികൂടി. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായായിരുന്നു പരിശോധന. കൊച്ചി സിറ്റി പൊലീസ് ചേരാനല്ലൂർ കുന്നുംപുറത്തിന് സമീപത്ത് നിന്നാണ് 3 കിലോയിലധികം കഞ്ചാവുമായി അൻവർ ഹുസൈൻ എന്നയാളെ പിടികൂടിയത്. 

 

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മിഷണർ  ടിഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി സാന്‍സാഫ് ടീമാണ്  പ്രതിയെ പിടികൂടിയത്. 

ENGLISH SUMMARY:

Kochi drug bust operation led to the arrest of a West Bengal native with over 3 kg of ganja. Operation Toofan, a narcotics hunt by Kochi City Police, resulted in the seizure and apprehension near Cheranalloor.