കൊച്ചിയിൽ ബംഗാൾ സ്വദേശിയെ കഞ്ചാവുമായി പിടികൂടി. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായായിരുന്നു പരിശോധന. കൊച്ചി സിറ്റി പൊലീസ് ചേരാനല്ലൂർ കുന്നുംപുറത്തിന് സമീപത്ത് നിന്നാണ് 3 കിലോയിലധികം കഞ്ചാവുമായി അൻവർ ഹുസൈൻ എന്നയാളെ പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ ടിഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി സാന്‍സാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.