ഓൺലൈനിലൂടെ പരിചയപ്പെട്ട അമേരിക്കയില്‍ നിന്നുള്ള പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവാവിന് അഞ്ച് വർഷവും 11 മാസവും തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 32കാരനായ സിംഗപ്പൂര്‍ സ്വദേശി സെബാസ്റ്റ്യൻ ലൈ ചീ വെങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. 17 വയസ്സുകാരനെന്ന് തെറ്റിധരിപ്പിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ വസ്ത്രം അഴിച്ച് സ്വയംഭോഗം ചെയ്യാന്‍ 12 വയസുള്ള പെണ്‍കുട്ടിയോട് ഇയാള്‍ ആവശ്യപ്പെട്ടത്.
61 തവണയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഇയാള്‍ ഉപയോഗിച്ചത്. കുട്ടികൾക്ക് എതിരായ കുറ്റകൃത്യങ്ങൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നിവ ഉൾപ്പെടെ 16 കുറ്റങ്ങളാണ് സിംഗപ്പൂര്‍ കോടതി ഇയാള്‍ക്കെതിരെ ചുമത്തിയത്. പരോളിൽ ആയിരുന്നപ്പോഴും കുറ്റകൃത്യങ്ങൾ ചെയ്തതിനാൽ 66 ദിവസം കൂടി ജയിൽ ശിക്ഷ അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2018 ഒക്ടോബറിൽ ഒമേഗൽ എന്ന ഓൺലൈൻ ചാറ്റ് പ്ലാറ്റ്‌ഫോമിലൂടെയാണ് ലൈ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അന്ന് 24 വയസ്സുണ്ടായിരുന്നെങ്കിലും അയാൾ 17 വയസ്സുള്ള ആളായി അഭിനയിക്കുകയായിരുന്നു. പെണ്‍കുട്ടി ലൈയുമായി പ്രണയബന്ധത്തിലായതോടെയാണ് ലൈംഗിക ചൂഷണം ആരംഭിച്ചത്. ഇവര്‍ വീഡിയോ കോളുകൾ വഴി പതിവായി ആശയവിനിമയം നടത്തിയിരുന്നു. 2018 നവംബർ 23 നും 2019 ഡിസംബർ 1 നും ഇടയിൽ, ലൈ ഇരയെ 61 തവണയെങ്കിലും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്.
വിഡിയോ കോളുകൾക്കിടയിൽ അയാൾ അവളോട് വിവസ്ത്രയാവാനും സ്വയംഭോഗം ചെയ്യാനും ആവശ്യപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞു. ഈ പ്രവൃത്തികളെല്ലാം പെണ‍്കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ലൈ രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നു. 2021-ൽ 14 വയസ്സുള്ള ഇര, ഇനി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിക്കുകയും ബന്ധം വേർപെടുത്തുകയും ചെയ്തു. എന്നിട്ടും, 2021 മെയ് 13 ന് വൈകുന്നേരം ലൈ ഇൻസ്റ്റാഗ്രാമിലൂടെ അവള്‍ക്ക് സന്ദേശങ്ങൾ അയച്ചു. സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടി സ്വയംഭോഗം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ചാറ്റ് ചെയ്യാതിരുന്നതോടെ, പിറ്റേന്ന് രാവിലെ ലൈ തന്റെ അവളുടെ നഗ്ന ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് പ്രതികാരം ചെയ്തു. ഇര പിന്നീട് മാതാപിതാക്കളെ വിവരം അറിയിക്കുകയും അവളുടെ പിതാവ് യുഎസിലെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
2021 നവംബർ 17-ന് യുഎസ് അധികൃതരിൽ നിന്ന് സിംഗപ്പൂർ പൊലീസ് സേനയ്ക്ക് ഒരു റിപ്പോർട്ട് ലഭിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് 2022 ഏപ്രിൽ 12-ന് ലൈയുടെ വസതി റെയ്ഡ് ചെയ്യുകയും അയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അയാളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും ഹാർഡ് ഡ്രൈവുകളും പിടിച്ചെടുത്തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ 12,755 വീഡിയോകളും ചിത്രങ്ങളുമാണ് കണ്ടെത്തിയത്. നിരവധി പെണ്‍കുട്ടികളുമായി സെക്സ് ചെയ്യുന്ന വിഡിയോകളും പൊലീസ് കണ്ടെടുത്തു. ഡിജിറ്റല്‍ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് സിംഗപ്പൂര്‍ കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.