തൃശൂർ വിയ്യൂർ സ്വദേശിയാണ് അരുൺ സ്മോക്കി. വണ്ടികളെ കുറിച്ചുള്ള വീഡിയോ ചെയ്ത് മുപ്പതു ലക്ഷം ഫോളോവേഴ്സുള്ള പ്രമുഖൻ. യൂസ്ഡ് കാർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിചയപ്പെട്ട യുവാവാണ് ഇയാളില്‍ നിന്ന് പണം തട്ടിയെടുത്തത്. കാർ വിൽക്കാൻ ചിത്രം സഹിതം പോസ്റ്റ് ചെയ്യുന്ന ഉടമകളെ തട്ടിപ്പുകാരൻ ആദ്യം സമീപിക്കും. ഈ കാറുടമയെ യൂസ്ഡ് കാർ വിൽപന കേന്ദ്രത്തിൽ എത്തിക്കും. ഇരുകൂട്ടരേയും ഫോണിൽ ബന്ധപ്പെടുന്നത് തട്ടിപ്പുകാരനാണ്.
വിപണിയിലെ പകുതി വില പറഞ്ഞ് യൂസ്ഡ് കാർ കടയുടമയുമായി കച്ചവടം ഉറപ്പിക്കും. തുക ജീ പേ ചെയ്യിപ്പിക്കും. കാറുടമയോട് ഉടനെ തുക തരാമെന്ന് പറയും. യൂസ്ഡ് കാറുടമ പണം കൊടുത്ത നിലയ്ക്ക് വണ്ടി പിന്നെ കൊണ്ടുപോകാൻ സമ്മതിക്കില്ല. ഇരുകൂട്ടരും തർക്കമാകും. അപ്പോഴാണ് , തട്ടിപ്പ് മനസിലാകുക. തുക ജീ പെ ചെയ്യിക്കുന്നത് ഏതെങ്കിലും അപരിചതനും.
തർക്കമായി പിടിക്കപ്പെടുന്നത് ഒന്നുമറിയാത്ത ആളും. ഡാർക് വെബിൽ നിന്നെടുക്കുന്ന സിം കാർഡുകളാണ് തട്ടിപ്പുകാരൻ ഉപയോഗിക്കുന്നത്. പൊലീസ് പലതവണ പിടിച്ചിട്ടുണ്ട് ഈ തട്ടിപ്പുകാരനെ. കോഴിക്കോട് സ്വദേശിയായ സൽമാനുൽ ഫാരിസാണ് ആളുകളെ വഞ്ചിച്ച് മുങ്ങുന്നത്. തട്ടിപ്പിനിരയായ അരുൺ സ്മോക്കിയുടെ ഇൻസ്റ്റ പേജിൽ നാലു വീഡിയോകൾ ചെയ്തിരുന്നു. ഇതുകണ്ടോ 100 ലേറെ പേരാണ് വഞ്ചിക്കപ്പെട്ടതായി വിവരം അറിയിച്ചത് . ഇവരെ മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ആണ് അരുണിന്റെ ശ്രമം .