Untitled design - 1

കാസർകോട് ഭർതൃവീട്ടിൽ ആസിഡ് കഴിച്ച് ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ. ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് മർദനമേറ്റതിന്റെ തെളിവുകൾ പുറത്തുവന്നത്. സുഫൈദയുടെ മരണത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.

ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടുകാരിൽ നിന്നും നിരന്തര പീഡനം അനുഭവിച്ചന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ. ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. സ്വർണ്ണം ആവശ്യപ്പെട്ട് യുവതിയെ വീട്ടുകാർ നിരന്തരം പീഡിപ്പിചെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ഇന്നലെ ഫാത്തിമത്ത് സുഫൈദയുടെ ഭർത്താവ് ആദലിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കേസ്. ആദിലിന്റെ കുടുംബത്തിലെ കൂടുതൽ പേരുടെ മൊഴി പൊലീസ്  രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് ഭർതൃ വീട്ടുകാരുടെ മുന്നിൽവച്ച് ഫാത്തിമത്ത് സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയത്. 

ENGLISH SUMMARY:

Fathimath Zufeida's suicide revealed assault marks on her body as per the inquest report, strengthening the family's allegations of continuous torture by her in-laws. The investigation is intensifying with the possibility of further arrests in connection with the case, especially after the husband's arrest for abetting suicide.