തൃശൂര്‍ കൊരട്ടിയില്‍ പട്ടാപ്പകല്‍ യുവതിയുടെ മാല പിടിച്ചുപ്പറിച്ച പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്. രാമവര്‍മ്മപുരം സ്വദേശി റിജോ വില്‍സനാണ് പിടിയിലായത്. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊരട്ടി പ്രോബേഷന്‍ എസ്ഐ അരുണ്‍കുമാറും സംഘവും പ്രതിയെ പിടികൂടുന്നത്.
നെട്ടിശ്ശേരിയില്‍ പലചരക്ക് കട നടത്തുന്ന ജയശ്രീയുടെ നാല് പവന്‍റെ മാലയാണ് ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുത്തത്. ഉടന്‍ തന്നെ കൊരട്ടി പൊലീസിനെ വിവരമറിയിച്ചു. പ്രതിയെക്കുറിച്ചും ബൈക്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് കൊരട്ടിയില്‍ വാഹന പരിശോധന ആരംഭിക്കുകയും സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്കിനെ പിന്‍തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പ്രതിയെ മണ്ണുത്തി പൊലീസിന് കൈമാറി. മികവുറ്റ കൃത്യ നിര്‍വ്വഹണം നടത്തിയ സംഘത്തിന് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും നല്‍കുമെന്ന് തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്‍ണ കുമാര്‍ അറിയിച്ചു.