ബെംഗ്ലൂരുവിൽ മർദനത്തിനിരയായ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ യുവതി(47) മരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്
ഇവിടെ ജീവനക്കാരിയായിരുന്നു യുവതി. തലയ്ക്കടിയേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ഭര്‍ത്താവും കുഞ്ഞും അടങ്ങുന്നതാണ് കുടുംബം. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടര്‍നടപടിയ്ക്കായി ബംഗ്ലുരു പൊലീസിന് കൈമാറിയേക്കും. യുവതിയെ മർദിച്ചതായി സമ്മതിക്കുന്ന ദീപക്കിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു. . തല ഭിത്തിയിലിടിപ്പിച്ചും മര്‍ദിച്ചുമായിരുന്നു ആക്രമണം.
ENGLISH SUMMARY:
Bangalore woman murdered after brutal assault, a 47-year-old woman from Vadanappally, Thrissur, has died following a severe beating in Bangalore. She was undergoing treatment at Jubilee Mission Hospital in Thrissur and had also reportedly been subjected to sexual assault, according to police.