ഇടുക്കി നെടുംകണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശികളായ മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. മേരിക്കുട്ടിയുടെ മകൾ സിനി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ കഴിക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോറൻസിക് സംഘമെത്തി പ്രദേശത്ത് വിശദമായ പരിശോധന നടത്തും. ഇത് മേരിക്കുട്ടിയുടെയും റെജിയുടെയുമാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന പൂർത്തിയാകണം.
മേരിക്കുട്ടിയുടെ ഇളയ മകൻ സജി ഒളിവിലാണ്. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കും തർക്കവും ഉണ്ടാകുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിൻറെ തുടർച്ചയായി സജി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയതിനുശേഷം ഒളിവിൽ പോയതാവാം എന്നാണ് പോലീസിൻറെ സംശയം.