വീട് കുത്തിത്തുറന്ന് സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെ അടിച്ചുകൊണ്ടുപോയി. തിരുവനന്തപുരം പോത്തൻകോടിനടുത്ത് ഇക്കഴിഞ്ഞ 7നും 11നും ഇടയ്ക്കുള്ള ദിവസമായിരുന്നു സംഭവം. ചേങ്കോട്ടുകോണത്ത് താമസിക്കുന്ന ബാഹുലേയന്റെ വീട്ടിലായിരുന്നു മോഷണം. പത്തിലധികം വസ്തുക്കളുടെ ഒറിജിനൽ പ്രമാണങ്ങൾ, ബാങ്ക് ഡിപ്പോസിറ്റ് രേഖകൾ, 14 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവയിരുന്ന ലോക്കറാണ് കവർന്നത്.
ഇക്കഴിഞ്ഞ 23ന് ബാഹുലേയൻ ന്യൂസിലാന്റിലുള്ള മകന്റെ അടുത്തേക്ക് പോയിരുന്നു. തുടർന്ന് മരുമകൻ ഹിതേഷ് ഇക്കഴിഞ്ഞ 7ന് വീട്ടിൽ വന്നിരുന്നതായും അന്ന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസിനോട് വീട്ടുകാർ പറഞ്ഞു.
11ന് വീട്ടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസികൾ ഇക്കാര്യം ഹിതേഷിനെ അറിയിച്ചു. തുടർന്ന് ഹിതേഷ് എത്തി നടത്തിയ പരിശോധനയിലാണ് മോഷണവിവരമറിയുന്നത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ ഇയാൾ വിവരമറിയിക്കുകയായിരുന്നു.