തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഉറങ്ങിപ്പോയി. കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തമിഴ്നാട് സ്വദേശി സെന്തിലിനെ പിടികൂടി . തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സെന്തിൽ.
ക്ഷേത്രത്തിൽ കയറിയ കള്ളൻ ഇരുന്നുറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ക്ഷേത്ര പൂജാരി എത്തി വിളിച്ചുണർത്താൻ ശ്രമിച്ചിട്ടും കള്ളൻ ഉറക്കം തന്നെ. ഒടുവിൽ മയക്കം വിട്ട് ഉണർന്നപ്പോൾ കള്ളന് വിലങ് വീണു.നെയ്യാറ്റിൻകര കോവില്ലുർ കഴുകുവാൽവട്ടം ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര പൂജാരി നട തുറക്കാൻ എത്തിയപ്പോൾ ശ്രീ കോവിൽ തുറക്കാൻ സാധിച്ചില്ല. പരിശോധനയിൽ പൂട്ട് , പൊളിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി തകരാറിലായതാണെന്ന് മനസ്സിലായി.
അപ്പോഴാണ് ക്ഷേത്ര തിടപ്പള്ളിയിയുടെ വാതിൽ പൊളിച്ച് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവ് സെന്തിലിനെ കാണുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും അതിർത്തിയിലുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സെന്തിലിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.