പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിച്ച കേസിൽ യുവാവിനെ തിരുവല്ലം പൊലീസ് പിടികൂടി.  പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18)  തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. 

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഒരു മാസം മുമ്പ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.ഇൻസ്റ്റ​ഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് 18കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. 

പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പൂലർത്തി. ആ സൗഹൃദം മുതലെടുത്താണ് 18കാരൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

A youth has been arrested by the Thiruvallam Police in a case involving the sexual assault of a minor girl.The accused, Muhammad Nather (18), a native of Puvachal Perumoodu on Puthenpally roadside, was taken into custody. He became acquainted with the minor girl through Instagram by sending her a request.After that, he maintained continuous contact with the girl through chats and phone calls, building a relationship. Taking advantage of this friendship, the 18-year-old allegedly trespassed into the