കടലിലെ കാഴ്ച്ചകള്‍ കാണിച്ചുതരാം എന്നു പറഞ്ഞ് കപ്പലില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന യാത്രാക്കപ്പലില്‍വച്ചാണ് ലക്ഷദ്വീപ് സ്വദേശിനിയായ ബാലികയെ മദ്രസ അധ്യാപകന്‍ സയ്ദ് മുഹമ്മദ് നൗഫല്‍ പീഡിപ്പിച്ചത്. Also Read: മംഗലാപുരം എക്സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടി; അവനികയുടേയും പാര്‍ഥിബിന്റേയും മരണത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍
അമ്മയോടൊപ്പമായിരുന്നു പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. തലവേദനയെത്തുടര്‍ന്ന് അമ്മ വിശ്രമിക്കവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കപ്പല്‍ സുരക്ഷാസേന സയ്ദ് മുഹമ്മദ് നൗഫലിനെ പിടികൂടി ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസിന് കൈമാറുകയായിരുന്നു.