തൃശൂരില്‍ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികൻ റിമാന്റിൽ. കൊരട്ടി കോനൂർ സെൻ്റ് ജോസഫ് പള്ളി വികാരി ജോസഫ് കൊടിയനെതിരെയാണ് പോക്സോ കേസെടുത്തത്.

അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പൊലീസിനെയും സഭാനേതൃത്വത്തെയും വിവരം അറിയിച്ചത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. മൂന്നു  വർഷങ്ങൾക്ക് മുൻപും പ്രതി പോക്സോ കേസിൽ ജയിലിലായിട്ടുണ്ട്.

കേസിനെ തുടർന്ന് സ്ഥലം മാറ്റം കിട്ടിയാണ് ഇവിടെ വികാരിയയായി ചുമതലയേറ്റത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊരട്ടി പൊലീസ് കേസെടുത്തത്. 

ENGLISH SUMMARY:

Malayala Manorama Online News reports that a priest in Thrissur has been remanded following allegations of child sexual abuse. The incident involved a minor at St. Joseph's Church in Koratty, leading to a POSCO case against the accused priest.