വാട്സ്ആപ്പിലൂടെ കേരള വനിത കമ്മിഷൻ അദ്ധ്യക്ഷയ്ക്ക് അശ്ലീല ഫോട്ടോയും സന്ദേശങ്ങളും അയച്ച 37കാരനെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം പുത്തൻവീട്ടിൽ ജഗദീഷാണ് (37) പിടിfയിലായത്.
ഐ.പി അഡ്രസ് നോക്കിയാണ് സൈബർ പൊലീസ് പ്രതിയെ കുടുക്കിയത്. നിരവധി സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച് മറുപടിക്കായി കാത്തിരിക്കുകയായിരുന്നു ജഗദീഷ്.
സിറ്റി പൊലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
അസിസ്റ്റന്റ് കമ്മിഷണർ ഷാജി എംകെയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ നൗഷാദ് സികെ, എഎസ്ഐമാരായ മായ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശബരി, സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്ത്, ബാലു, നസീം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജഗദീഷിനിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.