court-order

മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ ഉപദ്രവിച്ച 46കാരന് 6 വർഷം കഠിന തടവ് വിധിച്ച് നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ). കുന്നത്തുകാൽ തവയത്തുകോണം പ്ലാവില വീട്ടിൽ ഷാജിയെയാണ് (46) നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ) ജഡ്ജി കെഎം സുജ 6 വർഷം കഠിനതടവിനും 15 000 രൂപ പിഴ ഒടുക്കാനും വിധിച്ചത്. 

2018ൽ മറ്റൊരു കേസിൽ അകപ്പെട്ട ശേഷം, ജയിൽ മോചിതനായി എത്തിയതിന്‍റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഷാജി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഉപദ്രവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്,​ അഡ്വ. വിആർ മായാദേവി എന്നിവർ ഹാജരായി. വെള്ളറട എസ്എച്ച്ഒയായിരുന്ന സതീഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്തതും കുറ്റപത്രം സമർപ്പിച്ചതും. 

ENGLISH SUMMARY:

A 46-year-old man has been sentenced to six years of rigorous imprisonment and a fine of Rs 15,000 by the Neyyattinkara Fast Track Court (POCSO) for assaulting a minor girl while under the influence of alcohol. This incident occurred the day after his release from jail following a previous case, highlighting the severe consequences of violating child protection laws.