എറണാകുളം കോതമംഗലത്ത് വന്‍ ലഹരിവേട്ട. 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും പിടിയിലായി. ഇടുക്കി പീരുമേട് സ്വദേശിനി പതിനെട്ടുകാരി റിസാന ഫാത്തിമ , കോതമംഗലം ഇരമല്ലൂര്‍ സ്വദേശി  അനന്തു പ്രസാദ്  എന്നിവരാണ് പിടിയിലായത്. 

‌കോളജ് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിനാണ് എംഡിഎംഎ എത്തിച്ചത്. ബെംഗളുരുവില്‍ നിന്നാണ് കോതമംഗലത്തെ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി എംഡിഎംഎ എത്തിക്കുന്നതെന്നാണ് വിവരം.

ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

ENGLISH SUMMARY:

Kothamangalam drug bust resulted in the arrest of a teenage girl and her male friend with 37 grams of MDMA. The drugs were intended for distribution among college students and were sourced from Bengaluru.