afan

മലയാളി മന:സാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നിട്ട് ഒരാണ്ട്. സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ഉറ്റവരായ നാലുപേരെയും പെണ്‍സുഹൃത്തിനെയുമാണ് 23കാരനായ അഫാന്‍ കൊന്നൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ് മരണത്തെമുഖാമുഖം കണ്ട അഫാന്റെ ഉമ്മ ഷെമി ആരോഗ്യം പൂ‍‍‍ര്‍ണമായി  വീണ്ടെടുത്തിട്ടില്ല. രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ വിചാരണ കാത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. 

കഴിഞ്ഞവ‍ര്‍ഷം ഇതേദിവസം രാത്രിയാണ് നടുക്കത്തോടെ മലയാളി ആ വാര്‍ത്ത കേട്ടത്. വെഞ്ഞാറമൂട്ടില്‍ ഒരു കൂട്ടക്കൊല. ആറുപേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി  അഫാന്‍ എന്ന 23കാരന്‍ സ്വയം പൊലീസില്‍ കീഴടങ്ങി. ഒരു പകല്‍ മുഴുവന്‍ നീണ്ട കൊലപാതക പരമ്പരയ്ക്ക് ശേഷം കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിലെത്തിയ അഫാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും ആദ്യം വിശ്വസിച്ചില്ല. 

പറഞ്ഞത് ഉറപ്പിക്കാന്‍ പൊലീസ് സംഘം വെഞ്ഞാറമൂട്ട് പേരുമലയിലെ അഫാന്റെ വീട്ടിലെത്തിയപ്പോള്‍ രണ്ട് മൃതദേഹങ്ങളും അഫാന്റെ ഉമ്മ ഷെമിയെ പാതിജീവനോടെയും കണ്ടെത്തി. അഫാന്റെ കൊലവെറിക്ക് ആദ്യം ഇരയായത് ഉമ്മ ഷെമി തന്നെയാണ്. രാവിലെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് മുറിയില്‍ അടച്ച ശേഷം, പാങ്ങോടുള്ള പിതാവിന്റെ വീട്ടില്‍ പോയി മുത്തശ്സിയായ സല്‍മാബീവിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പിന്നെ പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും അതേ രീതിയില്‍ കൊലചെയ്തു. അവസാനം വീട്ടിലെത്തിയപ്പോള്‍ ഉമ്മയുടെ ഞെരുക്കം കേട്ട് വീണ്ടും ആക്രമിച്ചു. 

ഇതിനിടെ, പെണ്‍സുഹൃത്ത് ഫ‍ര്‍സാനയെ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി.  . വീട്ടിനുള്ളില്‍ കയറിയ അവനെയും  തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലപാതകങ്ങള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജഹായ അഫാന്‍ എലിവിഷം കഴിച്ചെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് കസ്റ്റഡിയിലിരിക്കെ കല്ലറ പാങ്ങോട് സ്റ്റേഷനിലും ജീവനൊടുക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ എല്ലാ നീരീക്ഷണ കണ്ണുകളും വെട്ടിച്ച് ആത്മഹത്യാശ്രമം. മെഡിക്കല്‍ കോളജില്‍ മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിന് ഇപ്പോള്‍ അഫാന്‍ ജയിലിലുണ്ട്. 

സംഭവം നടക്കുമ്പോള്‍ വിദേശത്തായിരുന്നു പിതാവ് റഹീം. നാട്ടിലെത്തിയ റഹീം പിന്നീട് ഗള്‍ഫിലേക്ക് മടങ്ങിയില്ല. ചികിത്സയ്ക്ക് ശേഷം ഷെമിയും റഹീമും കൂടി കുറച്ച് നാള്‍ പുനരധിവാസകേന്ദ്രത്തില്‍ കഴിഞ്ഞു. ഇപ്പോള്‍ കൊല്ലം കടയ്ക്കല്‍ ചിതറയില്‍ പച്ചക്കറി വില്‍പ്പനയും മറ്റും നടത്തി ഒരു വാടക വീട്ടില്‍ ഇരുവരും കഴിയുകയാണ്. 50 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകങ്ങളിലേക്ക് വഴിവച്ചതെന്ന് അഫാന്‍ പറയുമ്പോഴും ഇത്രയും ഭീമമായ കടത്തെക്കുറിച്ച് അറിയില്ലെന്നാണ് റഹീം പറഞ്ഞിട്ടുള്ളത്. ചുരുളഴിയാത്ത പലതും വിചാരണവേളയിലെങ്കിലും പുറത്തുവരുമെന്ന് കരുതുന്നവരാണ് അധികവും. 

ENGLISH SUMMARY:

The Venjaramoodu double murder case marked a tragic anniversary, leaving a scar on the Malayali conscience. A 23-year-old named Affan brutally murdered four relatives and a female friend due to financial burdens, highlighting the devastating impact of financial distress.