പത്തനംതിട്ട കടമ്മനിട്ടയില്‍ ആളില്ലാത്ത വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍. അലമാര പൊളിക്കാന്‍ ശ്രമം നടത്തിയ ശബ്ദം കേട്ട് നാട്ടുകാര്‍ വീടുവളയുകയായിരുന്നു. കടമ്മനിട്ട സ്വദേശി അമലാണ് പൊലീസിന്‍റെ പിടിയിലായത്.
ആളില്ലാത്ത വീടാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടമ്മനിട്ട സ്വദേശി തന്നെയായ അമല്‍ മോഷണത്തിനായി കയറിയത്. മോഷണത്തില്‍ വേണ്ടത്ര പരിചയമില്ലാത്ത ആളായത് കൊണ്ടാവാം അലമാര പൊളിക്കുന്ന ശബ്ദം നല്ല രീതിയില്‍ പുറത്ത് കേള്‍ക്കുകയായിരുന്നു. നാട്ടുകാര്‍ വീട്ടുകാരെ അറിയിച്ച ശേഷം തന്ത്രപൂര്‍വം വീട് വളയുകയായിരുന്നു.
ആറന്മുള പൊലീസിനെ അറിയിച്ച ശേഷം നാട്ടുകാര്‍ വീട് വളയുകയായിരുന്നു. ശേഷം പൊലീസെത്തിയാണ് വീട് തുറന്ന് അമലിനെ പിടികൂടിയത്. വീട്ടില്‍ നിന്ന് കാര്യമായ സാധനങ്ങളൊന്നും മോഷ്ടിക്കാന്‍ അമലിനായില്ല. ഈ വീട്ടില്‍ മുമ്പ് പ്ലമ്പിങ് ജോലിക്കായി മുമ്പ് അമല്‍ എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.