പാലക്കാട് അയ്യപ്പുരം ശ്രീരാമ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയി. ഇന്നലെ രാത്രി ക്ഷേത്രത്തിൻ്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് പഞ്ചലോഹ വിഗ്രഹം കവരുകയായിരുന്നു.
രാവിലെ പൂജാരി നട തുറന്നപ്പോഴാണ് വിഗ്രഹം മോഷണം പോയത് കണ്ടത്. മോഷ്ടാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.