ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്ന പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. കൊച്ചുമകനെ ഗുരുതര പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ദമ്പതികളുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി അറസ്റ്റില്‍. നാലുവയസുകാരനായ കുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വെട്ടേറ്റ കുട്ടിയുമായി രക്ഷപ്പെട്ടോടിയ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് ആണ് സംഭവം നാട്ടുകാരെ അറിയിച്ചത്. കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
പൊലീസ് എത്തിയപ്പോൾ വീട്ടിൽനിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടിരക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി.