കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമോ എന്നറിയാൻ ജ്യോത്സ്യനെ കാണാൻ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി 30 കാരനായ യുവ ജ്യോത്സ്യന്‍ ജിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയോട് ഭര്‍ത്താവ് മരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു പേടിപ്പിച്ച് ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം.
ഭര്‍ത്താവ് ഉടന്‍ മരിച്ചുപോയേക്കുമെന്ന് അറിഞ്ഞപ്പോള്‍ ആകെ ഭയപ്പട്ട യുവതി ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് ഒപ്പം പോവുകയായിരുന്നു. വീട്ടിലെത്തി ഭര്‍ത്താവിന്റെ അകാലമൃത്യു ഇല്ലാതാക്കാനായി പൂജ നടത്തി പ്രതിവിധി തേടാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ വീട്ടിലേക്കെത്തിച്ചത്. യുവതിക്ക് പക്ഷേ അപ്രതീക്ഷിതമായ അനുഭവമാണ് പിന്നീടുണ്ടായത്. വീട്ടിലെത്തിച്ച ഉടന്‍ ജ്യോത്സ്യന്‍ കയറിപ്പിടിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ആലപ്പുഴജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ ആയതിനാൽ കേസിന്റെ തുടർ നടപടികൾ ഹരിപ്പാട് പോലീസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.