AI IMAGE
ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 25കാരന് 66 വർഷം കഠിനതടവും 110000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ കോടതി. കാട്ടാക്കട കുളത്തുമ്മൽ സ്വദേശി അലക്സിനെയാണ് ജഡ്ജി എസ് .രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴതു ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസിലെ പഠനം കഴിഞ്ഞുള്ള അവധി സമയത്ത് പലവട്ടം കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ആ മാതാപിതാക്കൾ വീട്ടിൽ ഇല്ലായിരുന്നു. കുട്ടിയുടെ വീട്ടിൽ വച്ചും പ്രതിയുടെ വീട്ടിൽ വച്ചും ഇളയകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഗുരുതരമായ ലൈംഗിക പീഡനം നടത്തിയിരുന്നു. മൂന്ന് വർഷത്തോളം പീഡനം ആവർത്തിച്ചിട്ടും കുട്ടി ഭയന്ന് ആരോടും പറഞ്ഞില്ല.
ഇതിന് ശേഷം കുട്ടിയെ പുറത്തുവച്ച് കാണുമ്പോൾ അലക്സ് ലൈംഗിക ചുവയോടെ നോക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. വലിയ മാനസിക സംഘർഷത്തിലായ കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കേസ് കൊടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായത്. കാട്ടാക്കട ഇൻസ്പെക്ടർ ഷിബുകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ 20ൽ അധികം സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകൾ ഹാജരാക്കുകയും ചെയ്തു.