ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അറബിക് അദ്ധ്യാപകനെ പൊലീസ് പിടികൂടി. തൃശൂരിലെ കുന്നംകുളത്താണ് സംഭവം. 7 വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിച്ച . മലപ്പുറം വാണിയമ്പലം സ്വദേശി മുൻസാഫിറിനെയാണ് (23) കുന്നംകുളം പൊലീസ് പിടികൂടിയത്.
ക്രൂര പീഡനത്തിനിരയായ 7 ആൺകുട്ടികളെയും മുൻസാഫിർ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടികളുടെ ഹോസ്റ്റലിന്റെ വാർഡൻ കൂടിയായിരുന്നു അറബിക് അധ്യാപകൻ. വിവരം പുറത്തുപറഞ്ഞാൽ എല്ലാവരും വിവരം അറിയുമെന്നും, ഒരോളോടും മിണ്ടിപ്പോകരുതെന്നുമായിരുന്നു 23കാരന്റെ ഭീഷണി.
ഇയാൾ നിരന്തര പീഡനം തുടർന്നതോടെ ഭീഷണിയെ അവഗണിച്ച് കുട്ടികൾ തന്നെയാണ് സ്‌കൂൾ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നാലെ അറബിക് അധ്യാപകനെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും പരാതി നൽകുകയുമായിരുന്നു. കുട്ടികൾ ചൈൽഡ് ലൈനുമായും ബന്ധപ്പെട്ടിരുന്നു. ഇവരാണ് 7 ആൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവിവരം പൊലീസിനെ അറിയിച്ചത്. പ്രതി ഇപ്പോൾ റിമാൻഡിലാണ്.