രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സാധ്യത. രാഹുല്‍–യുവതി ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ, ലൈംഗികപീഡന പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറിയത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് ശബ്ദരേഖ. യുവതിയുടെ പരാതിയോടെ എംഎല്‍എയ്ക്കു കുരുക്ക് മുറുകിയിരിക്കുകയാണ്.
ലൈംഗികാരോപണക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും വെട്ടിലാക്കിയാണ് ഓഡിയോ ക്ലിപ്പും വാട്സാപ് ചാറ്റും പുറത്തുവന്നത്. രാഹുല്‍ യുവതിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതാണ് ഓഡിയോയിലും ചാറ്റിലും ഉള്ളത്. ‘നീ പ്രെഗ്നന്‍റ് ആകാന്‍ റെഡിയാകൂ...’ എന്നാണ് ചാറ്റില്‍ രാഹുല്‍ പറയുന്നത്. ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കാമെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ ‘നോ’ എന്നാണ് രാഹുലിന്‍റെ പ്രതികരണം. ‘അതെന്താണ്?’ എന്ന് യുവതി തിരിച്ചുചോദിക്കുമ്പോള്‍ ‘എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമ്മുടെ കുഞ്ഞ് വേണം...’ എന്ന് രാഹുല്‍ മറുപടി പറയുന്നു.
ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ച രാഹുല്‍ പിന്നീട് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് ശബ്ദരേഖ. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് യുവതി ഓഡിയോയില്‍ പറയുന്നുണ്ട്. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് പുരുഷശബ്ദം ക്ഷോഭിക്കുന്നുണ്ട്.