1. പിടിയിലായ പ്രതി, 2. എഐ ചിത്രം (പ്രതീകാത്മകം)
കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിലേക്ക് ലിക്കർ സ്റ്റോക്ക് എടുക്കുന്നതിനുള്ള പണവുമായി മുങ്ങിയ മാനേജർ അറസ്റ്റില്‍. യൂണിയൻ ബാങ്ക് നാഗമ്പടം ശാഖയിൽ അടയ്ക്കാൻ കൊണ്ടുപോയ 9,80,000 രൂപയുമായി മുങ്ങിയ വി.ജെ. വൈശാഖനെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി അയ്യപ്പൻ അശോകന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ പണമാണ് കവര്‍ന്നത്.
പണവുമായി വർക്കലയിലെ ഭാര്യവീടിന്റെ പരിസരത്ത് എത്തിയ ഇയാൾ സ്കൂട്ടർ ഉപേക്ഷിച്ചാണ് മുങ്ങിയത്. ഇതിനിടെ പഴയ ഫോൺ നമ്പറിൽ നിന്ന് ഭാര്യയ്ക്ക് മെസേജ് അയച്ചു. ''മോളേ, ഭൂമി കുലുങ്ങിയാലും നീ കൂൾ ആയി ഇരിക്കണം'' എന്നായിരുന്നു സന്ദേശം.
തുടർന്ന് ഈ സിം മാറുകയും ചെയ്തു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയത്. ഇയാളെ റിമാൻഡ് ചെയ്തു. ഒറ്റപ്പാലത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.