എഐ ചിത്രം

എഐ ചിത്രം

പട്ടാപ്പകൽ വീടിനു മുകളിലെ ടെറസിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി മേലുകാവ് പൊലീസിനെ ഏല്പിച്ചു. കോട്ടയത്തെ കൊല്ലപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസിൽ തുണി ഉണക്കാൻ കയറിയ സ്ത്രീയാണ് അയൽവീടിന്റെ ടെറസിൽ മോഷ്ടാവ് ഒളിച്ചിരിക്കുന്നത് കണ്ടത്. 

തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂർ സ്വദേശിയാണ് ഇയാൾ. നേരത്തേ, കൊടുമ്പിടിയിൽ ഒരു കെട്ടിടത്തിൽ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈൽ ഫോണും 5000 രൂപയും മോഷണംപോയിരുന്നു. 

ഒരാഴ്ച മുമ്പ് കാവുംകണ്ട പ്രദേശത്തെ വീടുകളിൽ മോഷണശ്രമവും നടന്നിരുന്നു. ഒരുമാസം മുമ്പ് കുറുമണ്ണ് പള്ളിയിൽ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളിൽ നിന്ന് 500 കിലോയോളം റബർ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കടനാട്, കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങള്‍ മോഷ്ടാക്കളുടെ കേന്ദ്രമാണ്. 

ENGLISH SUMMARY:

Kerala theft news focuses on the capture of a thief hiding on a rooftop in Kollappally, Kottayam. The local community apprehended the individual and handed him over to the Melukavu police, amidst a series of recent theft incidents in the Kadanaad area.