ലിവിംഗ് ടുഗദർ പങ്കാളിയെ തല്ലിച്ചതച്ചെന്ന കേസിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ഗോപുവിനൊപ്പം 5 വർഷമായി താമസിക്കുകയാണെന്നും, പരിചയക്കാരോടെല്ലാം താന്‍ ഒറ്റയ്ക്കാണെന്നാണ് ഗോപു പറഞ്ഞിരുന്നത്. ബന്ധുക്കൾക്ക് അല്ലാതെ മറ്റാര്‍ക്കും ഒന്നിച്ച് താമസിക്കുന്ന കാര്യം അറിയില്ലായിരുന്നെന്നും മർദനമേറ്റ യുവതി വ്യക്തമാക്കുന്നത്.

''ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ മുതൽ അടികൊള്ളുകയാണ്. ഇയാൾക്ക് ആരെയും പേടി ഇല്ല. പാർട്ടി നേതാക്കൾക്ക് പരാതി നൽകിയിട്ടും കാര്യമില്ലെന്ന് എനിക്ക് അറിയാം. കഴിഞ്ഞ ദിവസം ശ്വാസം മുട്ടിച്ച് എന്നെ കൊലപ്പെടുത്താനും നോക്കി. ബോധം കെട്ട് വീഴാറായപ്പോഴാണ് പിടിവിട്ടത്. ഇട്ടിട്ട് പോയത് ഞാൻ മരിച്ചെന്ന് കരുതിയിട്ടാവും. ബോധം തെളിഞ്ഞപ്പോൾ അയാളെ കാണാനില്ലായിരുന്നു. പിന്നീട് സഹോദരിയുടെ അടുത്തേക്ക് പോയി. അയാൾ വീണ്ടും അടിക്കുമോ എന്ന് ഭയന്നാണ് പരാതി നൽകാൻ മടിച്ചത്. പുറത്തേക്കിറങ്ങാനോ ആരെയും വിളിക്കാനോ അനുവദിച്ചിരുന്നില്ല.

ചാർജർ കേബിളും ഷൂസും ബെൽറ്റും ചട്ടുകവും ഉപയോഗിച്ച് അടിക്കും. ഭീഷണിപ്പെടുത്തിയാണ് കൂടെ നിർത്തിയിരിക്കുന്നത്. പൂച്ചയ്ക്കും തെരുവുനായ്ക്കൾക്കും പോലും ഇങ്ങനെ തല്ല് കിട്ടില്ലെന്ന് പറഞ്ഞാണ് അടിക്കുന്നത്. അടികൊണ്ട പാടുകൾ അയാൾ ഫോട്ടോ എടുത്ത് വെക്കും. 'നിന്നെ അടിക്കുന്നത് എനിക്ക് ഹരമാണ്' എന്ന് അയാൾ ആ ചിത്രങ്ങൾ നോക്കി പറയും. പുറത്തുപോകുമ്പോൾ പുറത്തുനിന്ന് പൂട്ടിയിട്ടിട്ടാണ് പോവാറ്.

ഫോണിൽ ഇങ്ങോട്ട് വരുന്ന കോളുകൾ മാത്രമേ എടുക്കാൻ പറ്റൂ. ഇതൊന്നും ആർക്കും അറിയില്ല''. - യുവതി വെളിപ്പെടുത്തുന്നു.

പങ്കാളിയെ അതിക്രൂരമായി മർദിച്ചതിന് ഇന്നലെ അറസ്റ്റിലായ യുവമോർച്ച നേതാവ് ഗോപു പരമശിവന്‍റെ പശ്ചാത്തലത്തെക്കുറിച്ച് ബിജെപിയിലെ വനിത നേതാക്കൾ നേതൃത്വത്തെ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനതലത്തിലെ വനിതാനേതാക്കളുടെ മുന്നറിയിപ്പും എതിർപ്പും ജില്ലാ നേതൃത്വം അവഗണിച്ചാണ് ഗോപുവിനെ പാർട്ടിയിലെടുത്തതെന്നും ആരോപണം ഉയർന്നു. ഗോപുവിനെതിരെ മരട് പൊലീസിൽ പരാതി നൽകിയശേഷം പാർട്ടി പ്രാദേശിക നേതാവായ ലിജി രൂക്ഷമായാണ് പ്രതികരിച്ചത്. എൽജെപിയിൽ നിന്ന് ബിജെപിയിൽ എത്തിയ ഗോപുവിന് യുവമോർച്ചയുടെ ജില്ലാ നേതൃനിരയിൽ നിർണായക പദവികൾ ലഭിച്ചു.

ജില്ലയിലെ ചില നേതാക്കളുടെ പൂർണപിന്തുണ ലഭിച്ചതോടെയാണ് ആരെയും കൂസാതെയായിരുന്നു ഗോപുവിന്റെ പെരുമാറ്റവും പ്രവർത്തനവും എന്നാണ് ആരോപണം. നേതൃത്വത്തിലേക്ക് രുക്ഷമായ ആരോപണം വന്നതോടെയാണ് ഗോപുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതും

ENGLISH SUMMARY:

Domestic violence is a serious issue that requires immediate attention. The article details a disturbing case of alleged abuse perpetrated by a Yuvamorcha leader against his partner, highlighting the urgent need for intervention and support for victims.