navy-arrest-pocso

എഐ ചിത്രം

TOPICS COVERED

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കൊച്ചി നേവല്‍ ബേസിലെ നാവികന്‍ അറസ്റ്റില്‍. ഹരിയാന റോഹ്തക് സ്വദേശി അമിത്തിനെയാണ് പോക്സോ കേസില്‍ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍റെ മകളാണ് പീഡനത്തിനിരയായത്. 

അമിത് താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. അറസ്റ്റിലായ അമിത് നിലവില്‍ റിമാന്‍ഡിലാണ്. പോക്സോ കേസില്‍ നാവികന്‍ അറസ്റ്റിലായത് സ്ഥിരീകരിച്ച് നാവികസേന പത്രകുറിപ്പിറക്കി. 

പൊലീസിന്‍റെ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്ന് നാവികസേന വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ നേവിയും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

ENGLISH SUMMARY:

POCSO case arrest in Kochi of a Navy officer. The accused has been remanded, and the Navy has assured full cooperation with the police investigation.