tvm-stabbeddeath

TOPICS COVERED

തിരുവനന്തപുരം തൈക്കാട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം പത്തൊന്‍പതുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു.  രാജാജി നഗര്‍ സ്വദേശി അലനാണ് കൊല്ലപ്പെട്ടത്. രാജാജി നഗര്‍ സ്വദേശിയാണ്. രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ  ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശാസ്താക്ഷേത്രത്തോട് ചേര്‍ന്നുള്ള റോഡിലായിരുന്നു സംഭവം. 

അതേസമയം,  കൂട്ടയടിക്കിടെയാണ് കത്തിക്കുത്തുണ്ടായതെന്നു  ദൃക്സാക്ഷി മിഥുന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഏറ്റുമുട്ടിയത് യൂണിഫോം ധരിച്ചവരാണ്. സംഭവസ്ഥലത്ത് മുപ്പതിലധികം വിദ്യാര്‍ഥികളുണ്ടായിരുന്നെന്നും മിഥുന്‍ വ്യക്തമാക്കി. 

അതേസമയം,  കൂട്ടയടിക്കിടെയാണ് കത്തിക്കുത്തുണ്ടായതെന്നു  ദൃക്സാക്ഷി മിഥുന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഏറ്റുമുട്ടിയത് യൂണിഫോം ധരിച്ചവരാണ്. സംഭവസ്ഥലത്ത് മുപ്പതിലധികം വിദ്യാര്‍ഥികളുണ്ടായിരുന്നെന്നും മിഥുന്‍ വ്യക്തമാക്കി. തൈക്കാട് മോഡൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ രണ്ട് ഗ്യാങ്ങായി തിരിഞ്ഞ് കുറച്ച് നാളായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. ചെങ്കൽച്ചുള എന്നറിയപ്പെടുന്ന രാജാജി നഗറിൽ നിന്നുള്ള കുട്ടികളും ജഗതി ഭാഗത്ത് നിന്നുള്ള കുട്ടികളും എന്നിങ്ങനെയായിരുന്നു രണ്ട് ഗ്യാങ്ങുകള്‍.  ഇതിൽ രാജാജി നഗർ ഗ്യാങ്ങിനൊപ്പമായിരുന്നു കൊല്ലപ്പെട്ട അലൻ. പേരൂർക്കടക്ക് അടുത്ത് നെട്ടയം ആണ് സ്വന്തം സ്ഥലമെങ്കിലും അലൻ കുറച്ച് നാളായി താമസിച്ചിരുന്നത് രാജാജി നഗറിലാണ്. 

സ്കൂളിലെ സംഘർഷം കുട്ടികൾ പറഞ്ഞപ്പോൾ അതിൽ ഇടപെടാനാണ് ഇന്ന് വൈകിട്ട് അലനും കൂട്ടറുമെത്തിയത്. ജഗതി ഗ്യാങ്ങും പുറത്തി നിന്നുള്ളവരുമായി വന്നു. ഇരു കൂട്ടരും സ്കൂളിന് സമീപത്തുള്ള ക്ഷേത്ര പരിസരത്ത് ഒത്തു ചേർന്നു. തർക്കപരിഹാര യോഗം അടിയായി. ഇതിനിടയിലാണ് അലന് കുത്തേൽക്കുന്നത്. നെഞ്ചിന് താഴെ ഒറ്റക്കുത്തായിരുന്നു. ആഴത്തിൽ മുറിവേറ്റു. സുഹൃത്തുക്കൾ ബൈക്കിൽ ആശുപത്രിയിലെത്തിക്കും മുൻപ്  മരണം സംഭവിച്ചു. 

ENGLISH SUMMARY:

Thiruvananthapuram murder: A 19-year-old was stabbed to death in Thaikkad following an argument over playing. The incident occurred near Sastha Temple involving a clash between multiple students, according to eyewitnesses.