sri-lanka-travel-sex

ശ്രീലങ്കയിൽ ഓട്ടോറിക്ഷയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യവേ തനിക്ക് നേരിട്ട ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ന്യൂസിലൻഡിൽ നിന്നുള്ള യുവതി. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ സ്കൂട്ടറിൽ പിന്തുടര്‍ന്നെത്തിയ യുവാവ് സെക്സിനായി ക്ഷണിച്ചുവെന്നും, അവിടെവെച്ച് സ്വയംഭോഗം ചെയ്തു കാണിച്ചുവെന്നുമാണ് യുവതി വെളിപ്പെടുത്തുന്നത്. യുവാവ് സെക്സ് ചെയ്യാന്‍ ക്ഷണിക്കുന്ന വിഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. അതിന് ശേഷമാണ് അയാള്‍ സ്വയംഭോഗം ചെയ്തത്.

'യാത്രയുടെ നാലാം ദിവസമാണ് സ്കൂട്ടറിൽ എത്തിയ ശ്രീലങ്കൻ യുവാവ് എന്നെ പിന്തുടരാൻ തുടങ്ങിയത്. ആദ്യം അവന്‍ ഞാന്‍ സഞ്ചരിച്ച ഓട്ടോയെ ഓവര്‍ടേക്ക് ചെയ്തു, പിന്നീട് സ്പീഡ് കുറച്ച് ഓട്ടോയെ കയറ്റിവിട്ടു. അപ്പോഴെല്ലാം അവന്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

അവസാനം വീണ്ടും ഓട്ടോയെ ഓവര്‍ടേക്ക് ചെയ്ത് മുന്നിലെത്തി. പിന്നെ കുറേ നേരം അവനെ കാണാതായി. ഞാൻ അൽപ്പം വിശ്രമിക്കാനും മദ്യപിക്കാനും വണ്ടി നിർത്തി. അവൻ അപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. സ്കൂട്ടറിൽ നിന്ന് ഇറങ്ങി എന്നോട് സംസാരിക്കാൻ വന്നു. ഭാഷാപരമായ ഒരു തടസ്സം ഉണ്ടായിരുന്നുവെങ്കിലും, അവൻ സൗഹാര്‍ദപരമായി പെരുമാറുന്നതായി എനിക്ക് തോന്നി.

അതുകൊണ്ടു തന്നെ സംസാരിക്കാനും അനുവദിച്ചു. പക്ഷേ പെട്ടെന്നാണ് അവന്‍ ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചത്. ആ ചോദ്യത്തിന്‍റെ അപകടം എനിക്കറിയാമായിരുന്നു. പിന്നെ സെക്സ് ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം അവൾ എന്‍റെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു.' - യുവതി പറയുന്നു.

യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ 23 വയസ്സുള്ള യുവാവിനെ ഇന്ന് അറസ്റ്റ് ചെയ്തു. "ഞാൻ ശ്രീലങ്കയെ ഇക്കാര്യം പറഞ്ഞ് അപമാനിക്കുകയല്ല. ഞാൻ കണ്ടുമുട്ടിയ തദ്ദേശീയരായ ആളുകളില്‍ പലരും ദയയുള്ളവരായിരുന്നു. ഈ സംഭവം ഒരു മുഴുവൻ രാജ്യത്തിന്റെയും പ്രതിഫലനമല്ല. " – അവര്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Sri Lanka Travel Experience details the harrowing incident faced by a New Zealand tourist in Sri Lanka. While traveling in an auto-rickshaw, she was harassed by a local man, leading to his arrest and sparking a discussion about tourist safety.