police-pathanamthitta-ra

പത്തനംതിട്ടയിൽ 21കാരിയെ ബലാത്സംഗം ചെയ്ത 37കാരൻ അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരനെയാണ് കീഴ്വായ്പൂർ പൊലീസ് പിടികൂടിയത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. 

യുവതിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് സുബിനെ അന്വേഷിക്കവേ, ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഒടുവിൽ മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്നാണ് കീഴ്വായ്പൂർ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ പിടികൂടിയത്. 

എ.എസ്.എ അൻസീം, സീനിയർ പൊലീസ് ഓഫീസർ ദീപു, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണു ദേവ്, അഖിൽ, സന്തോഷ്, അരുൺ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

ENGLISH SUMMARY: