rape-police-kollam

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 54കാരന്‍ അറസ്റ്റില്‍. തൊടിയൂർ പുലിവഞ്ചി സ്വദേശി നാസറിനെ (54) ആണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. വിവരം അറിഞ്ഞതോടെ, കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു. 

കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ നാസർ തേവലക്കരയിലാണ് കഴിഞ്ഞത്. പൊലീസിന്റെ നീക്കം മനസിലാക്കി ഇയാൾ തിരുവനന്തപുരം ഭാഗത്തേക്ക് കടക്കുകയായിരുന്നു പേര് മാറ്റിയും ഫോൺ ഉപയോഗിക്കാതെയുമാണ് ഇയാള്‍ ഒളിവിൽ കഴിഞ്ഞത്. പ്രതിയെ പൊലീസ് പിന്തുടർന്ന് തിരുവനന്തപുരത്ത് വെച്ച് പിടികൂടുകയായിരുന്നു. 

ENGLISH SUMMARY:

Kollam child abuse case: A 54-year-old man has been arrested in Kollam for attempting to sexually abuse a minor girl. The accused, a native of Thodiyoor Pulivanchi, was apprehended by the Karunagappally police following a report from the Child Welfare Committee.