എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവ് ആശുപത്രിയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. തലയാട് വാളക്കണ്ടിയിൽ റഫ്സിനാണ് (26) എക്‌സൈസ് സംഘം വീട്ടിലെത്തിയതോടെ മെത്താഫിറ്റമിൻ വിഴുങ്ങിയത്.
മെത്താഫിറ്റമിൻ ഉള്ളില്‍ പോയെന്ന് അറിഞ്ഞതോടെ യുവാവിനെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുവാവിന്റെ കൈവശം നിന്നും 0. 544 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. ഇയാൾ 0.20 മെത്താഫിറ്റമിൻ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളജിൽ നടക്കുന്ന വൈദ്യ പരിശോധന കഴിഞ്ഞാലേ എത്ര അളവ് മെത്താഫിറ്റമിൻ ആണ് വിഴുങ്ങിയതെന്ന് സ്ഥിരീകരിക്കാനാവൂ. രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ റഫ്സിന്‍റെ വീട്ടിലെത്തിയത്.