ഭാര്യയുടെ നഗ്നചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് അസ്റ്റിലായത്. പെരുമ്പാവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു നടപടി.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഭാര്യയോടുള്ള വൈരാഗ്യമാണ് നഗ്നചിത്രം ഡിപിയാക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും, അയാളുമായി വിഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് പകർത്തിയതാണ് ചിത്രമെന്നുമാണ് യുവാവിന്റെ മൊഴി. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.