റോഡിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.
ആറാംമൂട് വില്ലേജിൽ ഒന്നാം വാർഡിൽ പ്ലാങ്കാവിള അഴുകറത്തല ചാനൽക്കര വീട്ടിൽ അബു താഹിറിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. ആർമി പരിശീലനത്തിന് പോകാനായി റോഡ് വക്കിൽ ബസ് കാത്തുനിന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ആർമി പരിശീലന കേന്ദ്രത്തിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം അദ്ധ്യാപികയോട് തുറന്ന് പറഞ്ഞത്.
തുടർന്ന് അവർ രേഖാമൂലം സി.ഡബ്ല്യു.സിയിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ,സൂരജ്,എ.എസ്.ഐ അനിൽ കുമാർ, രാജേഷ്, സി.പി.ഒമാരായ ഷൈൻ, ഷീല, ദീപു, പ്രവീൺ, സുൽഫി, ഷിനി എന്നിവരാണ് അബു താഹിറിനെ അറസ്റ്റ് ചെയ്തത്.