AI ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
ബിരിയാണിയിലെ ചിക്കൻ പീസ് കൂടുതൽ എടുത്തതിന്റെ പേരിൽ എറണാകുളം പള്ളുരുത്തി ട്രാഫിക്ക് സ്റ്റേഷനിൽ ഹോം ഗാർഡുകൾ തമ്മിലടിച്ചു. മറ്റൊരു ഹോം ഗാർഡിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
യാത്രയയപ്പ് നൽകിയ ഹോം ഗാർഡ് സഹപ്രവർത്തകർക്ക് ബിരിയാണി വാങ്ങി നൽകി. ഈ ബിരിയാണി കഴിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഒരാൾക്ക് കൂടുതൽ ചിക്കൻ പീസ് ലഭിച്ചതാണ് തർക്കത്തിന് കാരണം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
അടിപിടിയിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. നേരത്തെയും ഇവർക്കിടയിൽ ചെറിയ തർക്കങ്ങൾ നിലനിന്നിരുന്നതായും സൂചനയുണ്ട്.