TOPICS COVERED

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ഹണിട്രാപ്പ് അല്ലെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ഇരയായ വിഷ്ണു പ്രതിയായ ജയേഷിന്റെ അടുത്ത സുഹൃത്താണെന്നും ഭാര്യ രശ്മിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഈ സംഭവം ജയേഷ് അറിഞ്ഞതോടെ ഉണ്ടായ പകയാണ് ആക്രമണത്തിന് കാരണം. 

Also Read: ഫോണില്‍ 5 ക്ലിപ്പുകള്‍, രശ്മിയും യുവാവും വിവസ്ത്രരായി, ‘ഹണി ട്രാപ്പിലെ’ ട്വിസ്റ്റ്

ഭാര്യയും വിഷ്ണുമായുള്ള വാട്സാപ്പ് ചാറ്റ് ജയേഷ് കണ്ടെത്തി. ഇതിന്‍റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ രശ്മി മാപ്പ് പറഞ്ഞു. താനല്ല ബന്ധത്തിന് കാരണമെന്നും വിഷ്ണുവിന്‍റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദമാണ് ബന്ധത്തിന് പിന്നിലെന്നുമാണ് രശ്മിയുടെ വാദം.  എന്നാല്‍ പകയൊടുങ്ങാതെ ജയേഷിന്‍റെ നിര്‍ദ്ദേശ പ്രകാരം രശ്മി യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ചും സ്റ്റാപ്ലര്‍ അടിച്ചുമായിരുന്നു ആക്രമണം. ജയേഷിന്‍റെ ആക്രമണ ദൃശ്യങ്ങള്‍ രശ്മിയെ കൊണ്ട് ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പൊലീസ് രശ്മിയുടെ ഫോണില്‍ നിന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. അഞ്ചു ക്ലിപ്പുകളാണ് രശ്മിയുടെ ഫോണിലുള്ളത്. ആലപ്പുഴ സ്വദേശിയുമായി രശ്മി വിവസ്ത്രരായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഫോണിലുണ്ട്. 

Also Read: ‘സ്റ്റാപ്ലര്‍ അടിച്ചതും പ്ലെയര്‍ ഉപയോഗിച്ച് അമര്‍ത്തിയതും രശ്മി'

ജയേഷ് രതി വൈകൃതമുള്ളയാളെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണുവിനും സുഹൃത്തിനെയും കൂടാതെ മറ്റു രണ്ടുപേരെ കൂടി ഇത്തരത്തില്‍ വീട്ടിലെത്തി ആക്രമണത്തിന ഇരയാക്കി എന്നൊരു സംശയം പൊലീസിനുണ്ട്. ജയേഷിന്‍റെ ഫോണില്‍ ആക്രമണത്തിന്‍രെ ദൃശ്യങ്ങളടങ്ങിയ രഹസ്യ ഫോള്‍ഡറുണ്ടെന്നാണ് വിവരം. ഇത് കണ്ടെത്തിയാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. സംഭവത്തില്‍ വിഷ്ണുവിന്‍റെ സുഹൃത്തായ 19 കാരനും മര്‍ദ്ദനമേറ്റിരുന്നു. ഇയാള്‍ സംഭവത്തില്‍പ്പെട്ടുപോയതാണെന്നാണ് വിവരം. 

ENGLISH SUMMARY:

Pathanamthitta Honeytrap Case reveals a complex situation beyond initial assumptions. The assault stemmed from a personal dispute involving infidelity and revenge, rather than a planned honeytrap operation.