AI Created Image
കോന്നിയിൽ മദ്യലഹരിയിൽ അക്രമം നടത്തിയ പൊലീസുകാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരൻ അഖില്‍ രാജും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്.
ഇന്നലെ രാത്രി കോന്നിയിൽ നടന്ന വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിവരുന്നതിനിടെയാണ് ഇവർ ബഹളമുണ്ടാക്കിയതും സമീപത്തെ വീട്ടിൽ കയറി അക്രമം നടത്താൻ ശ്രമിച്ചതും. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കോന്നി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ നാലുപേരിൽ, അഖില്‍ രാജ് നാലാം പ്രതിയാണ്. ഡിക്സൺ, മനു മോഹൻ, അഭിലാഷ് എന്നിവരാണ് മറ്റ് മൂന്നു പ്രതികൾ. എല്ലാവരും പത്തനംതിട്ട സ്വദേശികളാണ്. ഇവർക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.