TOPICS COVERED

ബുള്ളറ്റ് ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി കടന്നു കളഞ്ഞ പ്രതിയെ പട്ടാമ്പി പൊലീസ് പിടികൂടി. കോഴിക്കോട് ഫാറൂഖ് സ്വദേശി മുനീറിനെയാണ് പട്ടാമ്പി സി ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് മാർക്കറ്റിലൂടെ ബുള്ളറ്റ് വില്പനയ്ക്ക് ഉണ്ടെന്ന പരസ്യം കണ്ടാണ് പ്രതി മുനീർ വല്ലപ്പുഴ ചൂരക്കോട് എത്തുന്നത്. തുടർന്ന് വിൽപ്പനക്കിട്ട ബുള്ളറ്റ് ഓടിക്കുകയും ചെയ്തു ഇതിനിടെ ശ്രദ്ധ മാറിയതോടെ ഇയാൾ ബുള്ളറ്റുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് വാഹന ഉടമ ചൂരക്കോട് സ്വദേശി ഷാഫി പരാതിയുമായി പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പട്ടാമ്പി പൊലീസിന്റെ നേതൃത്വത്തിൽ കേസെടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് കോഴിക്കോട് ഫാറൂക്കിൽ നിന്നും പ്രതിയായ മുനീറിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മോഷ്ടിക്കപ്പെട്ട ബൈക്കും കണ്ടെടുത്തു. പട്ടാമ്പി സി ഐ അൻഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സമാനമായ കേസുകളും മോഷണം കേസുകളും തിരൂർ, പെരിന്തൽമണ്ണ അടക്കമുള്ള സ്റ്റേഷനുകളിൽ പ്രതിക്ക് നിലവിലുണ്ടെന്ന് പട്ടാമ്പി സി ഐ അൻഷാദ് പറഞ്ഞു 

പ്രതിയെ പൊലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ എസ് ഐ ഹരിദേവ്, സിപിഒ മാരായ റിയാസ് മിജേഷ് എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

ENGLISH SUMMARY:

Bike Theft in Pattambi: A man was arrested by the Pattambi police for stealing a bullet during a test drive. The accused, who was apprehended in Kozhikode, had responded to a Facebook ad before fleeing with the motorcycle.